Latest NewsNewsIndiaLife Style

ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം: പഠനറിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ

ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമായി വിഷാദ രോഗം മാറുമെന്ന് പഠനം. വിഷാദ രോഗം ഇന്ത്യക്കാരായ യുവാക്കളില്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇത്തരമൊരു ദുരവസ്ഥ ഐ.സി.ഐ.സി.ഐ ലൊമ്പാര്‍ഡ് ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ ഒരു സര്‍വേയിലാണ് വ്യക്തമായത്. മാത്രമല്ല ജീവിതശൈലീ രോഗങ്ങളുടെ ശതമാനക്കണക്കും വർധിക്കുകയാണ്. ഇക്കാലത്ത് മാനസിക ആരോഗ്യവും അന്യമാകുന്നുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

കമ്പനി 22നും 50നും ഇടയിലുള്ള 1100 പേരില്‍നിന്നായി ശേഖരിച്ച വിവരങ്ങള്‍ വിലയിരുത്തിയാണ് വിഷാദ രോഗത്തിന്റെ തോത് തിട്ടപ്പെടുത്തിയത്. ചെറുപ്പക്കാരേക്കാള്‍ മുതിര്‍ന്നവര്‍ക്കാണ് കൂടുതല്‍ മാനസികാരോഗ്യമെന്നും കണ്ടെത്തി. സാമ്പത്തിക അസ്ഥിരാവസ്ഥയാണ് വിഷാദ രോഗത്തിന്റെ പ്രധാന പ്രശ്‌നമെന്നും സര്‍വേ പറയുന്നു.

തൊഴിലിലെ സാമ്പത്തിക നേട്ടമില്ലായ്മ അലട്ടുന്നു എന്നാണ് 55% യുവാക്കളും പറയുന്നത്. വലിയ നഗരങ്ങളിലില്‍ താമസിക്കുന്നവര്‍ക്കാണ് വിഷാദ രോഗം കൂടുതലായി കാണപ്പെടുന്നത്. ജീവിത സാഹചര്യങ്ങളില്‍ നിലവാരം പുലര്‍ത്താന്‍ പാടുപെടുന്നത് നഗര ജീവിതത്തിലെ സാധാരണ കാഴ്ച്ചയാണ്. ഇത്തരത്തില്‍ ജീവിക്കാന്‍ വേണ്ടത്ര പണം ലഭിക്കാത്തത് യുവജനങ്ങളെ നിരാശരാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button