വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍ മുതലായ മാനസിക പ്രശ്‌നങ്ങള്‍ക്ക് ജങ്ക്ഫുഡ് കാരണമാകുമെന്നു ഗവേഷകര്‍. ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കു ദോഷകരമാണെന്നു മാത്രമല്ല, പ്രായമോ ലിംഗ, വര്‍ണ വ്യത്യാസങ്ങളോ ഇല്ലാതെ ആര്‍ക്കും മാനസികപ്രശ്‌നങ്ങള്‍ വരാന്‍ ജങ്ക് ഫുഡ് കാരണമാകുമെന്നും ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ഫൂഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
മധുരം അമിതമായി ഉപയോഗിക്കുന്നത് ബൈപോളാര്‍ ഡിസോര്‍ഡറിനു കാരണമാകുമെന്നും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രോസസ് ചെയ്ത ധാന്യങ്ങളും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
മാനസികാരോഗ്യം ഭക്ഷണവുമായി വളരെയധികം ബന്ധപ്പെട്ടതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കും.’ – പഠനത്തിനു നേതൃത്വം നല്‍കിയ കലിഫോര്‍ണിയയിലെ ലോമ ലിന്‍ഡ സര്‍വകലാശാലയിലെ ഗവേഷകനായ ജിം ഇബാന്റ് പറയുന്നു.
മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു. മാനസികരോഗമുള്ള വ്യക്തികളില്‍, പ്രത്യേകിച്ച് ചെറുപ്പക്കാരിലും പൊണ്ണത്തടിയുള്ളവരിലും ഭക്ഷണശീലത്തില്‍ മാറ്റം കൊണ്ടു വരേണ്ടത് ആവശ്യമാണ്. 2005 നും 2015 നും ഇടയില്‍ 2,40,000 പേര്‍ പങ്കെടുത്ത െടലിഫോണ്‍ സര്‍വേ അപഗ്രഥിച്ചാണ് പഠനം നടത്തിയത്.
Post Your Comments