ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റില്‍. പതിനാറ് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടത്. ഇതില്‍ ഏഴു പേര്‍ പ്രായ പൂര്‍ത്തിയാകാത്തവരാണ്. ഇവരെ ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കുകയും മറ്റ് പ്രതികളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
സംഭവത്തില്‍ 10 പേരെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഉച്ചയോടെയാണ് മുഴുവന്‍ പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മുഴുവന്‍ പ്രതികളും ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചേര്‍ത്തലയില്‍ ഉത്സവപ്പറമ്പില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് അനന്തു എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. മര്‍ദ്ദനമേറ്റാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം സ്‌കൂളിലുണ്ടായ ഒരു വിഷയത്തില്‍ അനന്തുവുമായി ഇവര്‍ വാക്കേറ്റം നടത്തിയിരുന്നു. പോലീസ് ഇടപെട്ടാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍, പ്രതികാരം അവിടെ ഒതുങ്ങിയില്ല. രണ്ട് തവണ അനന്തുവിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
വീട്ടിലും ഇവര്‍ അനന്തുവിനെ അക്രമിക്കാനെത്തിയിരുന്നു. തുടര്‍ന്നാണ് പട്ടണക്കാട് നീലിമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനന്തുവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്.
Post Your Comments