ചേര്‍ത്തല•ചേര്‍ത്തലയില്‍ ഉത്സവപ്പറമ്പില്‍ ആര്.എസ്.എസുകാരനായ പ്ലസ്ടു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പത്തുപേര്‍ അറസ്റ്റില്‍. പട്ടണക്കാട് കളപ്പുരയ്ക്കല്‍ അനന്തു (17) ആണ് ട്ടണക്കാട് നീലിംമഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരെല്ലാം ആര്.എസ്.എസുകാരാണെന്ന് പോലീസ് പറഞ്ഞു.
സ്കൂളില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഉത്സവപറമ്പിലെ സംഘര്‍ഷത്തിന് കാരണമെന്നാണ് അറിയുന്നത്. സ്കൂളിലുണ്ടായ ഈ സംഘര്‍ഷങ്ങള്‍ ഇന്നലെ പൊലീസ് ഇടപെട്ട് സംസാരിച്ച് പരിഹരിച്ചതാണ്. എന്നാല്‍ ഇന്നലെ വൈകിട്ട് ഉത്സവപ്പറമ്പില്‍ വച്ച് വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. ക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിയ അനന്തുവിനെ ഓടിച്ചിട്ട് തല്ലിവീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു. ക്രൂരമായി മര്‍ദനമേറ്റ് ശരീരമാകെ മുറിവുകളുമായാണ് അനന്തുവിനെ ആശുപത്രിയിലെത്തിച്ചത്.
വയലാര്‍ രാമവര്‍മ്മ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു അനന്തു. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments