Latest NewsKerala

ജിഷ്ണു കേസ്: സര്‍ക്കാര്‍ ഒടുവില്‍ തീരുമാനമെടുത്തു

തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസ് പുതിയ വഴിത്തിരിവിലേക്ക്. അതിക്രമത്തിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു. കേസിലെ മുഴുവന്‍ പ്രതികളെയും പിടിക്കാനാണ് നിര്‍ദ്ദേശം.

രണ്ടാഴ്ചയ്ക്കകം കേസിലെ പ്രതികളെ പിടികൂടാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് പുതിയ സംഘത്തെ രൂപീകരിച്ചത്. കേസില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് ആക്രമിച്ചിരുന്നു.

സംഭവം വിവാദമായതോടെയാണ് പുതിയ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നത്. ജിഷ്ണുവിന്റെ കുടുംബത്തെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കിയ പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button