നാട്ടിലെങ്ങും കൊന്ന പൂത്തിരിക്കുന്നു. ഇന്നേയ്ക്ക് ഒമ്പതാം ദിവസം വിഷുവാണ്.
കഴിഞ്ഞ വിഷുവിന് സഖാവ് പിണറായി വിജയൻെറ പടം കണികണ്ടുണർന്ന കുട്ടിയാണ് ജിഷ്ണു പ്രണോയ്. പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അവൻ കൊല്ലപ്പെട്ടു, നിയമവാഴ്ചയെ വെല്ലുവിളിച്ച് ഘാതകർ നെഞ്ചുവിരിച്ചു നടക്കുന്നു.
അലമുറയും ആവലാതിയുമായി പോലീസ് ആസ്ഥാനത്തു ചെന്ന ജിഷ്ണുവിൻെറ അമ്മയെ പിണറായിയുടെ പോലീസ് നിലത്തിട്ടു വലിച്ചു; വയറ്റത്തു ചവിട്ടി. ഒടുവിൽ പതിവുപോലെ DGP ഖേദം പ്രകടിപ്പിച്ചു.
ബെഹ്റയോളം ക്ഷമാശീലരല്ലാത്ത ചില യുവ നേതാക്കൾ ജിഷ്ണുവിൻെറ അമ്മയെ കുറ്റപ്പെടുത്തുന്നതും കേട്ടു. ജിഷ്ണുവിൻ്റെ കുടുംബത്തെ യുഡിഎഫ് വാടകയ്ക്കെടുത്തു എന്ന് ഇരട്ടച്ചങ്കൻ ആരോപിക്കാനും സാധ്യതയുണ്ട്.
ഏതായാലും യുഡിഎഫും ബിജെപിയും കിട്ടിയ ചാൻസിൽ ഹർത്താൽ പ്രഖ്യാപിച്ചു കൃതാർത്ഥരായി. (ഹർത്താലിനെതിരെ ഉപവാസം നടത്തിയ ഹസ്സൻജിയാണ് കെപിസിസി പ്രസിഡന്റ്!
ഇഎംഎസ് മന്ത്രിസഭയുടെ വജ്രജൂബിലി ദിനത്തിലാണ് ഈ സംഭവം. പോ..പോലീസിന്റെ ല..ലാത്തി ഓടക്കുഴലല്ല എന്നരുളിച്ചെയ്ത തിരുമേനിക്ക് ഉചിതമായ ശ്രദ്ധാഞ്ജലി
Post Your Comments