News

തിങ്കളാഴ്ച നല്ല ദിവസം, വഴിയേ പോയ വയ്യാവേലി ഏണി വച്ച്‌ പിടിച്ച ശിവശങ്കർ: സിപിഎമ്മിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

ബജറ്റില്‍ കേരളത്തിലെ ജനങ്ങള്‍ മുഴുന്‍ ആനന്ദിക്കുകയാണ്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തിങ്കളാഴ്ച നല്ല ദിവസമാണെന്ന് അഡ്വ. ജയശങ്കറിന്റെ പരിഹാസം. പണ്ട് സിനിമ സംവിധായകന്‍ പത്മരാജന്‍ തിങ്കളാഴ്ച നല്ല ദിവസം എന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കളിയാക്കി. ഒരു വശത്ത് ഗോവിന്ദന്‍ മാഷും സ്വരാജും എല്ലാം കേരളത്തിലെ ഭരണനേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിച്ചുകൊണ്ടിരിക്കുമ്പോൾ മറുവശത്ത് ഇഡി സി.എം. രവീന്ദ്രന് പൂട്ടും താക്കോലും ഉണ്ടാക്കുന്നുവെന്നും തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ജയശങ്കര്‍ പറഞ്ഞു.

read also: ശ്രേയയുടേത് കൊലപാതകം, പ്രതിയായ പള്ളി വികാരിയെ രക്ഷിച്ചത് കോടിയേരി: മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍

അഡ്വ. ജയശങ്കറുടെ വാക്കുകൾ ഇങ്ങനെ,

‘വഴിയേ പോയ വയ്യാവേലി ഏണി വെച്ച്‌ പിടിച്ച ശിവശങ്കറിനെ നമുക്ക് അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. ലൈഫ് മിഷന്‍ കേസ് തണുത്തു മരവിച്ച്‌ പോയതിനിടയിലാണ് അദ്ദേഹം അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകം എഴുതിയത്. അതില്‍ രോഷാകുലയായ സ്വപ്ന സുരേഷ് ചതിയുടെ പത്മവ്യൂഹം എന്ന മറുപടി പുസ്തകം എഴുതിയത്. ഇതോടെയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് കിട്ടിയ ലാഭത്തെക്കുറിച്ച്‌ സ്വപ്ന സുരേഷ് ജനങ്ങളെ ബോധവല്‍ക്കരിച്ചത്. ഇങ്ങിനെ ഒരു പുസ്തകം എഴുതിയില്ലായിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. ബജറ്റ് ജനങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അതുകൊണ്ടാണ് സെസ് 50 പൈസ പോലും കുറയ്ക്കില്ലെന്ന് പിണറായി സഖാവ് പറയുന്നത്. കാരണം ബജറ്റില്‍ കേരളത്തിലെ ജനങ്ങള്‍ മുഴുന്‍ ആനന്ദിക്കുകയാണ്.

പണ്ട് 2011ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ജനമോചന യാത്ര എന്നൊരു യാത്രസംഘടിപ്പിച്ചിരുന്നു. പക്ഷെ ഈ യാത്ര തൃശൂരിലെത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീം പാര്‍ലര്‍ കേസും കൊട്ടാരക്കര എത്തിയപ്പോൾ ബാലകൃഷ്ണപിള്ളയുടെ കേസും പൊന്തിവന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അത് യുഡിഎഫിന് വലിയ ക്ഷീണമായി. വാസ്തവത്തില്‍ യാത്ര തുടങ്ങുന്നതിന് മുന്‍പ് ജ്യോത്സ്യന്മാരെ കാണണം. എന്നാല്‍ ഗോവിന്ദന്‍ മാഷ് ഭൗതികവാദിയായതിനാല്‍ ജ്യോത്സ്യന്മാരെ കണ്ടിരിക്കില്ല. അതുപോലെയാണ് ഇപ്പോള്‍ കാസര്‍ഗോ‍ഡ് നിന്നും ആരംഭിച്ച ഗോവിന്ദന്‍ മാഷുടെ യാത്രയും. അമംഗളമാവുമോ എന്നറിയില്ല. – അഡ്വ. ജയശങ്കര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button