KeralaLatest News

ബാലുശ്ശേരിയിലെ എസ്‌ഡിപിഐ ആൾക്കൂട്ട ആക്രമണം: അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐക്കാരനും

കോഴിക്കോട്: ബാലുശ്ശേരിയിലെ എസ്‌ഡിപിഐ ആക്രമണത്തിൽ 5 പേർ അറസ്റ്റിലാകുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്ത്. നജാഫ് ഫാരിസ്, മുഹമ്മദ് സാലി, റിയാസ്, മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതിൽ നജാഫ് ഡിവൈഎഫ്ഐ അനുഭാവിയും, സാലിയും റിയാസും ലീഗ് പ്രവർത്തകരുമാണ്. മുഹമ്മദ് ഇജാസ് വെൽഫെയർ പാർട്ടി പ്രവർത്തകനാണെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാല്‍, നജാഫ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് വ്യക്തമാക്കി. മർദ്ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് നജാഫ് ഫാരിസാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. നജാഫിന്‍റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്.

പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന പരാതി വന്നത്. എസ്‍ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button