KeralaLatest NewsNews

പച്ചച്ചോരയുടെ മണം മാറുന്നതിന് മുന്‍പാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിക്ക് അനുമതി കൊടുത്തത് : അഡ്വ. ജയശങ്കര്‍

അമ്പലപ്പുഴ എംഎല്‍എ അറിയപ്പെടുന്നത് തന്നെ സുഡാപ്പി സലാം എന്ന പേരിലാണ്, പോപ്പുലര്‍ ഫ്രണ്ട് റാലിക്ക് അനുമതി നല്‍കിയില്ലെങ്കില്‍ തൃക്കാക്കരയില്‍ വോട്ട് വീഴില്ല

കൊച്ചി: കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. പച്ചച്ചോരയുടെ മണം മാറുന്നതിന് മുന്‍പാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Read Also: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹം: കോടിയേരി

‘വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍, ഇവരുടെ പരിപാടികള്‍ക്ക് അനുമതി നല്‍കാത്തതാണ്. ഇപ്പോഴും, കേരളം ഭരിക്കുന്നത് ഇടത് സര്‍ക്കാരാണെങ്കിലും പുതിയ തീരുമാനം തൃക്കാക്കര കൂടി കണക്കിലെടുത്താണ്’, അഡ്വ ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

‘യൂണിറ്റി മാര്‍ച്ചും ഫ്രീഡം പരേഡും കാഞ്ഞിരപ്പളളിയിലും, ഈരാറ്റുപേട്ടയിലും ആലുവയിലുമൊക്കെ നടത്തുമെന്ന് പറഞ്ഞ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ പോസ്റ്റര്‍ ഒട്ടിക്കും.
കൃത്യസമയത്ത് ജില്ലാ പോലീസ് മേധാവികള്‍ അനുമതി നിഷേധിക്കുകയാണ് പതിവ്. എന്നാല്‍, ഇപ്പോള്‍ തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. പിഡിപി നിലവില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പിഡിപിയുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തുന്നുണ്ട്’, അഡ്വ.ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

‘ആളുകളെ സ്വാധീനിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് സാധിക്കും. അവര്‍ തിരിച്ച് വോട്ട് ചെയ്താല്‍ നൂറ് തികയില്ലെന്ന ആശങ്കയാണ് ഇടതുപക്ഷത്തിന്. അതുകൊണ്ടാണ് റാലിക്ക് അനുമതി കൊടുത്തത്. സജി ചെറിയാനും ആലപ്പുഴയിലെ ചിത്തരഞ്ജനുമൊക്കെ പോപ്പുലര്‍ ഫ്രണ്ടിന് കപ്പം കൊടുത്ത് ജീവിക്കുന്നവരാണ്. അമ്പലപ്പുഴ എംഎല്‍എ അറിയപ്പെടുന്നത് തന്നെ സുഡാപ്പി സലാം എന്ന പേരിലാണ്’, ജയശങ്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button