ഡൽഹി: വിസ ചട്ടങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. മൂന്നു ഉപവിഭാഗങ്ങളായി ഇ- വിസ ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരമാണിത്. ഇ – ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കല്‍ വിസ എന്നീവയാണ് പുതിയ വിഭാഗങ്ങള്‍. ടൂറിസ്റ്റുകള്‍ക്ക് മാത്രമാണ് നേരത്തെ ഇ-വിസ നല്‍കിയിരുന്നത്.
ഇ-വിസ പ്രകാരം വരുന്ന വിദേശികള്‍ക്ക് ഇന്ത്യയില്‍ തങ്ങാവുന്ന സമയം ഒരു മാസത്തില്‍ നിന്ന് രണ്ടു മാസമാക്കി ഉയര്‍ത്തി. എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള സമയം 30 ദിവസത്തില്‍ നിന്ന് നാലു മാസം വരെയാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡൽഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, ഫെസിലിറ്റേഷന്‍ ഡെസ്‌കുകള്‍, എന്നിവ സജ്ജീകരിക്കും. അടിയന്തര ഘട്ടങ്ങളില്‍ അപേക്ഷിച്ച് 48 മണിക്കൂറിനകം ബിസിനസ്, ചികിത്സ വിസ അനുവദിക്കും. പുതിയ തീരുമാനപ്രകാരം ഒട്ടുമിക്ക രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് അഞ്ചു വര്‍ഷത്തേക്കുള്ള ടൂറിസ്റ്റ് – ബിസിനസ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ ലഭ്യമാകും.
പുതിയ നടപടികളിലൂടെ വിദേശികളുടെ വരവ് കൂട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 161 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് ഇ-വിസ സൗകര്യം ലഭ്യമാണ്. രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ വഴിയും കൊച്ചി, മംഗലാപുരം, ഗോവ തുറമുഖങ്ങള്‍ വഴിയും ഇന്ത്യയിലേക്ക് ടൂറിസ്റ്റുകള്‍ക്ക് വരാനാകും. ചെന്നൈ, മുംബൈ തുറമുഖങ്ങളെക്കൂടി വൈകാതെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Post Your Comments