Latest NewsIndiaNews

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് റഷ്യയിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു, ഇന്ന് മുതൽ പ്രാബല്യത്തിൽ

ഒറ്റത്തവണ മാത്രമാണ് ഇ-വിസ ഉപയോഗിച്ചുള്ള പ്രവേശനാനുമതി ഉള്ളത്

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് സന്തോഷവാർത്ത. ഇനി മുതൽ പാസ്പോർട്ട് ഉടമകൾക്ക് ഇ-വിസയുമായി റഷ്യയിലേക്ക് പറക്കാം. ഇന്ന് മുതലാണ് ഇന്ത്യൻ പൗരന്മാർക്ക് റഷ്യയിലേക്ക് ഇ-വിസ ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കുക. ഇന്ത്യക്ക് പുറമേ, മറ്റ് 52 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഇ-വിസ ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അനുമതി റഷ്യ നൽകിയിട്ടുണ്ട്. ഇ-വിസ ലഭിക്കുന്നതിനായി അപേക്ഷകർ 40 ഡോളറാണ് കോൺസുലാർ ഫീസായി നൽകേണ്ടത്.

ഒറ്റത്തവണ മാത്രമാണ് ഇ-വിസ ഉപയോഗിച്ചുള്ള പ്രവേശനാനുമതി ഉള്ളത്. 60 ദിവസം വരെയാണ് വിസയുടെ കാലാവധി. ഇ-വിസ ഉപയോഗിച്ച് രാജ്യത്ത് 16 ദിവസം വരെ താമസിക്കാൻ സാധിക്കും. വിനോദം, ബിസിനസ് ട്രിപ്പുകൾ, മറ്റ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ ഇ-വിസയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഏറ്റവും ചുരുങ്ങിയത് 72 മണിക്കൂർ മുൻപെങ്കിലും അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷമാണ് വിസ അനുവദിക്കുകയുള്ളൂ. ഇതിനായി 4 ദിവസത്തെ സമയം ആവശ്യമുണ്ട്. അതിനാൽ, ഇ-വിസ ഉപയോഗിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അപേക്ഷാ സമർപ്പണം വേഗത്തിൽ തന്നെ നടത്തേണ്ടതാണ്.

Also Read: തൊഴിൽ രഹിതയായ ഭാര്യയെ ജോലി ചെയ്യുന്ന കമ്പനിയുടെ പേ റോളിൽ ഉള്‍പ്പെടുത്തി, 10 വർഷമായി മാനേജർ തട്ടിയത് കോടികൾ: അറസ്റ്റ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button