ഇ-വിസ ചട്ടങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് തെക്ക് കിഴക്കൻ ദ്വീപ് രാഷ്ട്രമായ തായ്ലന്റ്. വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. തായ്ലന്റിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശ്രേത തവിസിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ നടപടി. ഇന്ത്യ, ചൈന, ബെലറൂസ്, റഷ്യ, ഖസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കൂടുതൽ ഇളവ് ലഭിക്കാൻ സാധ്യത.
തായ്ലന്റിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022-ൽ ഏകദേശം 1.2 കോടി വിദേശ വിനോദസഞ്ചാരികളാണ് തായ്ലന്റിൽ എത്തിയത്. ഇതിൽ 10 ലക്ഷത്തോളം ആളുകൾ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. ഈ വർഷം 3 കോടി വിദേശ സഞ്ചാരികളെയാണ് തായ്ലന്റ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം വിദേശ സഞ്ചാരികളുടെ എണ്ണം 1.7 കോടി കഴിഞ്ഞിട്ടുണ്ട്.
Also Read: ജയസൂര്യയുടെ വാദം തെറ്റ്, കൃഷ്ണപ്രസാദിന് ഏപ്രില്‍ മാസത്തിൽ തന്നെ സംസ്ഥാന വിഹിതം കൊടുത്തു: മറുപടി
പ്രതിവർഷം ടൂറിസത്തിൽ നിന്ന് മാത്രം 6,450 കോടി ഡോളറിന്റെ വരുമാനം തായ്ലന്റിന് ഉണ്ട്. ഇ-വിസയിൽ പുതിയ ഭേദഗതി വരുത്തുന്നതോടെ പ്രതിവർഷ വരുമാനം 10,000 കോടി ഡോളറാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിസ ഇല്ലാതെ തായ്ലന്റിലേക്ക് എത്താവുന്ന രാജ്യങ്ങളുടെ എണ്ണം ഉയർത്തുന്നതാണ്.
Post Your Comments