ഡല്‍ഹി: താലിബാൻ ഭീകരരുടെ അധിനിവേശം പൂർത്തിയായ അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തര ഇ-വിസ വാഗ്ദാനം ചെയ്ത് ഇന്ത്യ കേന്ദ്രസർക്കാർ. മതത്തിന്റെ പരിഗണനകളില്ലാതെ എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും ഓണ്‍ലൈനായി ഇ-വിസയ്ക്ക് അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഡല്‍ഹിയിലായിരിക്കും വിസാ നടപടികള്‍ പൂര്‍ത്തിയാക്കുകയെന്നും അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിസ നടപടിക്രമങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവലോകനം ചെയ്തു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനത്ത് വന്‍ മുന്നൊരുക്കം
അഫ്ഗാനിലെ ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്ന ദൗത്യം പൂര്‍ത്തിയായാതിന് ശേഷമായിരിക്കും ഇ-വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാൻ കഴിയുകയെന്നും ആറുമാസത്തേക്കായിരിക്കും വിസാ കാലാവധിയെന്നും അധികൃതര്‍ അറിയിച്ചു. വിസാ അപേക്ഷകളിന്മേലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴും വിസ അനുവദിക്കുമ്പോഴും സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് കർശനമായി പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments