രാജ്യത്തെ ടെലികോം മേഖലയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. റിലയൻസ് ജിയോ തുടങ്ങിവെച്ച വൻ ഓഫറുകളെ മറികടക്കാൻ എയർടെൽ, വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ നേരത്തെ തന്നെ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചും നല്‍കിയും വിപണിയിൽ സജീവമായി കഴിഞ്ഞു. എന്നാൽ ഇപ്പോഴിത ഏറ്റവും അവസാനമായി മറ്റൊരു പ്രമുഖ കമ്പനിയായ ടെലിനോറും വൻ ഡേറ്റാ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്യത്തെ കുറച്ച് സർക്കിളുകളിൽ മാത്രം സജീവമായി നിൽക്കുന്ന ഒരു കമ്പനിയാണ് ടെലിനോർ. 47 രൂപയ്ക്ക് 28 ദിവസത്തേക്ക് 56 ജിബി ഡേറ്റയാണ് ടെലിനോർ നൽകുന്നത്. പക്ഷെ 4ജി സര്‍വീസ് ലഭ്യമായ സർക്കിളുകളിൽ മാത്രമാണ് ഈ ഓഫർ ലഭിക്കുക. മറ്റു കമ്പനികളുടെ പാക്കേജുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും മികച്ച ഡേറ്റാ ഓഫറാണിത്.
ഇത് ദിവസം രണ്ടു ജിബി ഡേറ്റ നൽകുന്ന പ്ലാനാണ്. ഈ പാക്കിൽ ഡേറ്റയ്ക്കൊപ്പം പരിധിയില്ലാ കോള്‍ സേവനം ലഭ്യമല്ല. ഓഫർ ലഭ്യമായ വരിക്കാരെ എസ്എംഎസ് വഴിയാണ് അറിയിക്കുന്നത്. ഇതിനു പുറമെ 11 രൂപയ്ക്ക് ഒരു ദിവസത്തേക്ക് 1 ജിബി 4ജി ഡേറ്റ ഓഫറും നൽകുന്നുണ്ട്.
Post Your Comments