KannurLatest NewsKeralaNattuvarthaNews

വ്യാജ സ്വര്‍ണം നല്‍കി ജ്വല്ലറികളെ വഞ്ചിച്ചു: മൂന്നുപേർ പിടിയിൽ

തലശ്ശേരി സ്വദേശി സിറാജുദ്ദീൻ, അഴീക്കോട് സ്വദേശി സുജയിൻ, ഇരിക്കൂര്‍ സ്വദേശി റഫീഖ് എന്നിവരാണ് പിടിയിലായത്

കണ്ണൂര്‍: വ്യാജ സ്വര്‍ണം നല്‍കി ജ്വല്ലറികളെ വഞ്ചിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. തലശ്ശേരി സ്വദേശി സിറാജുദ്ദീൻ, അഴീക്കോട് സ്വദേശി സുജയിൻ, ഇരിക്കൂര്‍ സ്വദേശി റഫീഖ് എന്നിവരാണ് പിടിയിലായത്.

Read Also : യുഎഇയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്, 45 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തി മന്ത്രാലയം

കണ്ണൂര്‍ നഗരത്തിലെ ഒരു ജ്വല്ലറിയില്‍ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് മൂവരും പിടിയിലായത്. സ്വര്‍ണത്തില്‍ ചെമ്പ് ചേര്‍ത്ത് തൂക്കം കൂട്ടിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. റഫീഖാണ് വ്യാജ സ്വര്‍ണം നിര്‍മിച്ചു നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

Read Also : കോവിഡിന് ശേഷം യുവാക്കളില്‍ പെട്ടെന്നുള്ള മരണം കൂടുന്നു, കാരണം പഠിക്കാന്‍ ഐ.സി.എം.ആര്‍

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button