
പള്ളിക്കത്തോട്: ഓട്ടോക്കൂലി നൽകാതെ ഡ്രൈവറുടെ പക്കല്‍നിന്നു പണം തട്ടിയെടുത്ത് കടന്നുകളഞ്ഞയാൾ പൊലീസ് പിടിയിൽ. ഇടക്കുന്നം കൊഴികുന്ന് ഭാഗത്ത് പച്ചിലമാക്കല്‍ ജോബി ജോസഫി(47)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമ പിടിയിൽ
മണിമലയിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ച് ഇയാള്‍ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പൊന്‍കുന്നം ഭാഗത്ത് എത്തിയപ്പോൾ ഡ്രൈവറുടെ പക്കല്‍നിന്ന് 500 രൂപ വാങ്ങി. യാത്ര തുടര്‍ന്ന്, ആനിക്കാട് സിഎംഎസ് പള്ളി ഭാഗത്ത് ഓട്ടോറിക്ഷ നിര്‍ത്തിച്ചശേഷം ഓട്ടോക്കൂലിയായ 3000 രൂപ നല്‍കാതെ ഓട്ടോ ഡ്രൈവറുടെ പോക്കറ്റില്‍ കിടന്ന 500 രൂപ പിടിച്ചു പറിച്ചു കടന്നുകളയുകയായിരുന്നു.
ഓട്ടോഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments