വാഴൂർ: വ്യാപകമായി രണ്ടായിരത്തിന്റെ വ്യാജ നോട്ടു നൽകി കബളിപ്പിക്കുന്നതായി പരാതി. വാഴൂർ മേഖലയിൽ ആണ് സംഭവം.
Read Also : സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ നിരസിച്ചു; മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കി
കഴിഞ്ഞദിവസം നെടുമാവിൽ ലോട്ടറി വില്പനക്കാരിയിൽ നിന്നും കാറിലെത്തിയയാൾ ആറു ലോട്ടറി ടിക്കറ്റുകൾ എടുത്ത ശേഷം 2000 രൂപ നൽകി. വില്പനക്കാരി ബാലൻസ് തുകയായി 1400 രൂപയും നൽകി. എന്നാൽ, പിന്നീട് പരിശോധിച്ചപ്പോഴാണ് ഇതു വ്യാജനോട്ട് ആണെന്നു തിരിച്ചറിഞ്ഞത്. ശനിയാഴ്ച പതിനാലാം മൈലിൽ വഴിയോര കച്ചവടക്കാരനായ തമിഴ്നാട് സ്വദേശികളും തട്ടിപ്പിന് ഇരയായിട്ടുണ്ട്.
ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments