IndiaNewsInternational

ഇന്ത്യന്‍ യുവതിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടു

 

വാഷിംഗ്ടൺ: ഇന്ത്യൻ യുവതിയേയും ഏഴുവയസുകാരനായ മകനെയും അമേരിക്കയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രയിലെ പ്രകാശം ജില്ലക്കാരായ എൻ.ശശികല(40)യും മകൻ അനീഷ് സായിയുമാണ് കൊലപ്പെട്ടത്.കഴിഞ്ഞ ഒൻപതുവർഷമായി അമേരിക്കയിലുള്ള ശശികലയും ഭർത്താവും ന്യൂ ജേഴ്‌സിയിൽ ഐടി പ്രഫഷനലുകളാണ്.

ജോലിക്കു ശേഷം മടങ്ങിയെത്തിയ ഭർത്താവ് എൻ.ഹനുമന്ത റാവുവാണ് മൃതദേഹങ്ങൾ ആദ്യം കണ്ടെത്. ഇരുവരും ശ്വാസംമുട്ടി മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ശശികല വീട്ടിലിരുന്നായിരുന്നു ജോലി ചെയ്തിയിരുന്നത്. സംഭവത്തെക്കുറിച്ച് അമേരിക്കയിലെ തെലുഗു അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ടെന്നും ഇരുവരും കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായെന്നും ‌ബന്ധുക്കൾ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button