ആകാശത്ത് ദൈവ കരങ്ങള്‍ പ്രത്യക്ഷപ്പെട്ടോ? ആശ്ചര്യകരമായ രൂപത്തില്‍ ബ്രിട്ടന്റെ ആകാശത്ത് മേഖങ്ങള്‍ രൂപപ്പെട്ടതാണ് ഇങ്ങനെയൊരു ചോദ്യത്തിനു വഴിയൊരുക്കിയിരിക്കുന്നത്. ഭീമാകാരമായ കൈയുടേയും കാലിന്റെയും മാതൃകയിലാണു മേഘങ്ങള്‍ രൂപപ്പെട്ടത്. ഉരുണ്ടു കൂടി കാണപ്പെടുന്ന കട്ടിയുള്ള വെളുത്ത മേഘങ്ങളാണ് ഇവയെന്നാണു കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. മുന്‍പ് നോര്‍ത്ത് യോര്ക്ഷെയറിലും ഇത്തരം മേഖങ്ങള്‍ വലിയ കാലിന്റെ മാതൃകയില്‍ രൂപപ്പെട്ടിരുന്നു.
ആഗോള കാലാവസ്ഥാ ദിനത്തിലാണ് ഇത്തരം മേഘങ്ങള്‍ കണ്ടത്. ഇതടക്കം 11 ഓളം പുതിയ തരം മേഘങ്ങള്‍ ഇന്റര്‍നാഷണല്‍ ക്ലൗഡ് അറ്റ്ലസില്‍ ചേക്കേറി. അസ്തമയ സൂര്യന്റെ പ്രഭയില്‍ രൂപപ്പെട്ട മേഘങ്ങള്‍ മാഞ്ചെസ്റ്റര്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റി പകര്‍ത്തി മെറ്റ് ഓഫിസാണ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ഇതേക്കുറിച്ചു ചര്‍ച്ചയും തുടങ്ങി.
Post Your Comments