KeralaLatest NewsNews

കാവടിക്ക് വ്രതമെടുത്ത് നിൽക്കുമ്പോൾ ശരീരം അത്രയും ശുദ്ധമായാണ് സൂക്ഷിക്കുന്നത്: കാർത്തിക് സൂര്യ

തിരുവനന്തപുരം: തൈപ്പൂയ ചടങ്ങിന്റെ ഭാഗമായി അവതാരകൻ കാർത്തിക് സൂര്യ കാവടി എടുത്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ കാർത്തിക് സൂര്യക്കെതിരെ വിമർശനം ശക്തമായിരുന്നു. വിമർശകർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കാർത്തിക് സൂര്യ.

Read Also: മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയൽ: കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി

കാവടിക്ക് വ്രതമെടുത്ത് നിൽക്കുമ്പോൾ ശരീരം അത്രയും ശുദ്ധമായാണ് സൂക്ഷിക്കുന്നതെന്ന് കാർത്തിക സൂര്യ പറഞ്ഞു. അപ്പോഴത്തെ ഏക ലക്ഷ്യം കാവടിയും വേലും എടുത്ത് ഭഗവാന്റെ അനുഗ്രഹം വാങ്ങിക്കുക എന്നതാണെന്നും കാർത്തിക് സൂര്യ വ്യക്തമാക്കി. താൻ വിശ്വാസിയാണ്. 16-ാം വയസിൽ ആദ്യ വേൽക്കാവടി എടുത്ത ശേഷം പിന്നീട് പഠനവും കാര്യങ്ങളുമായി മുന്നോട്ടുപോയി. 2023 എനിക്ക് അത്ര നല്ല വർഷമല്ലായിരുന്നു. മലേഷ്യയിലെ ബാട്ടു കേവ്സ് എന്ന സ്ഥലത്ത് ഒരു മുരുക ക്ഷേത്രമുണ്ട്. വലിയ മലയിലൂടെ 272 പടി കയറി വേണം മുരുകനെ കാണാൻ. അവിടെ എത്തിയപ്പോൾ മനസ് ഭയങ്കരമായി കൂളായി. അന്നാണ് വേൽ കുത്തി അഗ്നിക്കാവടി എടുക്കണമെന്ന ആഗ്രഹം മനസിൽ കയറിയതെന്ന് കാർത്തിക് സൂര്യ അറിയിച്ചു.

നാട്ടിൽ വന്ന ശേഷം തൈപ്പൂയം എന്നാണെന്ന് നോക്കി. തന്റെ ഷെഡ്യൂൾ അതിന് അനുസരിച്ച് ക്രമീകരിച്ച് 21 ദിവസത്തെ വ്രതമെടുത്തു. അത് ആദ്യത്തെ അഗ്നിക്കാവടിയായിരുന്നു. മുമ്പും വേൽ കുത്തിയിട്ടുണ്ട്. അത് വലിയ വേലായിരുന്നു. അഗ്നിക്കാവടി എടുക്കുമ്പോൾ വലിയ വേൽ കുത്താൻ പറ്റില്ല. അതിനാൽ ഒന്നരയടി നീളമുള്ള ചെറിയ വേലാണ് കുത്തിയത്. 16-ാമത്തെ വയസിൽ വ്രതത്തിന്റെ തുടക്കത്തിൽ തനിക്ക് അനുഗ്രഹം കിട്ടിയിട്ടില്ല. അന്ന് 71 ദിവസത്തെ വ്രതമാണ് എടുത്തത് ചില്ലറയൊന്നുമല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിലെ പൊങ്കാലയ്ക്ക് ഇടയാക്കിയ അത് ആദ്യം വന്നത് 16-ാമത്തെ വയസിൽ കാപ്പ് കെട്ടുമ്പോഴാണ്. അന്നും ഇതേ പോലെയാണ് അനുഗ്രഹം കിട്ടിയതെന്നും കാർത്തിക് സൂര്യ ചൂണ്ടിക്കാട്ടി.

ദൈവത്തോട് കരഞ്ഞ് പ്രാർഥിക്കുന്ന ഒരു സമയത്ത് തനിയെ വരുന്നതാണ് അത്. അപ്പോഴുണ്ടാകുന്ന മാനസിക സമാധാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത് അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസിലാകില്ലെന്നും കാർത്തിക് സൂര്യ കൂട്ടിച്ചേർത്തു.

Read Also: ‘സാധാരണ പ്രേക്ഷകരെ വിടൂ, അഭിനേതാക്കള്‍ക്കുവരെ കാര്യം മനസിലാകുന്നില്ല’: പാര്‍വതിക്കെതിരെ സന്ദീപ് വാം​ഗ

shortlink

Related Articles

Post Your Comments

Related Articles


Back to top button