നെയ്യാറ്റിന്‍കര: അസാധു നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 29,61,500 രൂപയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. പോസ്റ്റല്‍ അസിസ്റ്റന്റ് ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെയാണ് പിടികൂടിയത്. പോസ്റ്റല്‍ അസിസ്റ്റന്റ് ശോഭന്‍, ബിമല്‍റോയ്, രഞ്ജിത് എന്നിവരെയാണ് പിടികൂടിയത്.
പിടിയിലായ ഒരാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമരവിള പഴയപാലത്തിനു സമീപത്തുനിന്ന് ഡിവൈഎസ്പി ബി ഹരികുമാറും സിഐ എസ് അരുണും ഉള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘവുമായിട്ടാണ് ഇവര്‍ ഇടപാടു നടത്താനിരുന്നത്. തിരുവനന്തപുരത്തുനിന്ന് കാറിലാണ് ഇവര്‍ പോകുകയായിരുന്നു.
ഇവര്‍ പോലീസ് പിടിയിലാണെന്ന് മനസ്സിലാക്കിയ ചെന്നൈ സംഘം ഒളിവിലാണ്. പലരില്‍ നിന്നും കമ്മീഷന്‍ നല്‍കിയാണ് ഇവര്‍ ഇത്രയും പണം കൈക്കലാക്കിയത്. ആയിരം രൂപയ്ക്ക് 100 നോട്ട് നല്‍കിയും 500 രൂപയ്ക്ക് 50 രൂപനല്‍കിയുമാണ് വാങ്ങിയത്. രണ്ടുമാസം കൊണ്ടാണ് ഇത്രയും തുക ശേഖരിച്ചത്. ഈ പണം ഉപയോഗിച്ച് റിസര്‍വ്വ് ബാങ്കിന്റെ നാസിക് ഹെഡ് ഓഫീസില്‍ നല്‍കി പുതിയ നോട്ട് വാങ്ങാന്‍ കഴിയുമെന്ന് ചെന്നൈ സംഘം പറഞ്ഞുവെന്നാണ് ഇവര്‍ മൊഴിനല്‍കിയത്.
Post Your Comments