തിരുവനന്തപുരം; വാഹന നികുതി കുടിശ്ശിക എഴുതിത്തള്ളുന്നു. സർക്കാരിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2011 ജൂൺ 30 വരയുള്ള കുടിശ്ശികയായിരിക്കും എഴുതി തള്ളുക. ഇതിന്റെ ഭാഗമായി 2011 ജൂലായ് 1 മുതൽ 2016 ജൂൺ 30 വരെയുള്ള കുടിശ്ശിക ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം തീർപ്പാക്കാനും സാധിക്കും. നോൺ ട്രാന്‍സ്പോർട് വാഹനങ്ങൾക്ക് അഞ്ച് വർഷത്തെ ആകെ കുടിശ്ശികയുടെ 20 ശതമാനവും ട്രാൻസ്‌പോർട് വാഹനങ്ങൾക്ക് 30 ശതമാനവുമാണ് അടയ്‌ക്കേണ്ട തുക. അഞ്ച് വർഷം മുൻപ് പൊളിച്ച് പോയതോ,റവന്യു റിക്കവറി നടപടികൾ നേരിടുന്നതോ ആയ വാഹങ്ങളെ നികുതി തുടർനടപടികളിൽ നിന്നൊഴിവാക്കും.
22,29 തീയ്യതികളില്‍ തിരുവനന്തപുരംആര്‍.ഓഫീസില്‍ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കുടിശ്ശിക നിവാരണ അദാലത്ത് നടക്കും. 31ന് പദ്ധതി അവസാനിക്കും.
Post Your Comments