KeralaNews

കുണ്ടറ പീഡനം; പെണ്‍കുട്ടിയുടെ അവസാന നിമിഷങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കുണ്ടറയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ അവസാന നിമിഷങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂത്ത പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു എന്നു മരിച്ച പെണ്‍കുട്ടിയുടെ അമ്മയും വീട്ടുകാരും പരാതി നല്‍കിരുന്നു. കേസ് കോടതിയില്‍ എത്തുകയും പിതാവ് ജോസ് ഭാര്യയേയും കുട്ടികളേയും കാണരുതെന്നു ഇടക്കാല കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. പക്ഷെ കോടതി ഉത്തരവ് ലംഖിച്ച് കുട്ടിയുടെ പിതാവ് ഇടയ്ക്കിടയ്ക്കു വീട്ടില്‍ വരുമായിരുന്നു. പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം വീട്ടില്‍ എത്തിയ ജോസ് ഭാര്യയുമായി വഴക്കിലായി. ഇത് കണ്ടു നിന്ന പെണ്‍കുട്ടി നായകുട്ടിയുമായി സ്വന്തം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു എന്നും പറയുന്നു.

പിന്നീടു വീട്ടിലെത്തിയ അമ്മ കാണുന്നതു തൂങ്ങി മരിച്ച നിലയില്‍ നില്‍ക്കുന്ന മകളെയാണ്. സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നും കുട്ടി എഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തിരുന്നു. പിതാവിനെ പെണ്‍കുട്ടിയുടെ മാതാവും ബന്ധുക്കളും കുറ്റക്കാരനാക്കാന്‍ ശ്രമം നടത്തിയതായും പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ കുട്ടിയുടെ പിതാവിനെ ആക്രമിക്കുകയും ചെയ്തതായി പറയുന്നു. ഇതിനിടയിലാണു മരിച്ച തന്റെ മകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നു പിതാവ് അറിയുന്നത്. തുടര്‍ന്നാണു പിതാവ് നീതിക്കായുള്ള പോരാട്ടത്തിന് ഇറങ്ങിതിരിച്ചത്. കുട്ടിയുടെ വീട് സന്ദര്‍ശിച്ചി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പില്‍ നിന്നുള്ളതാണ് ഈ വിവരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button