തിരുവനന്തപുരം : മണ്ഡലകാലത്തിനു മുമ്പ് പ്രശ്നം പരിഹരിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് .ശബരിമലയിലെ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ സംബന്ധിച്ചു നിയമോപദേശം തേടിയിട്ടുണ്ടെന്നും അതു ലഭിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണോ മറ്റു നിയമ മാര്‍ഗങ്ങള്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ അഭിഭാഷകരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകണം. റിപ്പോര്‍ട്ടിന്റെ കരട് ബോര്‍ഡ് തയാറാക്കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്നാണു നിയമോപദേശമെങ്കില്‍ ഡല്‍ഹിയിലെ അഭിഭാഷകര്‍ക്കു റിപ്പോര്‍ട്ട് കൈമാറും. തയാറാക്കിയ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ അതു ചെയ്യും. ഇതിനു കാലതാമസമുണ്ടാകില്ലെന്നും ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
സുപ്രീംകോടതിയില്‍ ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയുമായി ബോര്‍ഡ് ചര്‍ച്ചകള്‍ നടത്തി. മറ്റു ചില മുതിര്‍ന്ന അഭിഭാഷകരുമായും ചര്‍ച്ചകള്‍ നടന്നു. അടുത്ത മണ്ഡലകാലത്തിനു മുന്‍പു പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണു ബോര്‍ഡ് ആഗ്രഹിക്കുന്നത്. സുപ്രീംകോടതിയില്‍ ശബരിമല വിഷയം വീണ്ടുമെത്തുമ്പോള്‍ പിഴവുകളുണ്ടാകാതിരിക്കാന്‍ കരുതലോടെയാണു നീക്കം.
Post Your Comments