Latest NewsKeralaNews

മുക്കത്തെ അച്ചായനും നീലഗിരിയിലെ ജോര്‍ജുകൂട്ടിയും ഒരാളാണെന്ന് മനസിലാക്കിയ പൊലീസ് 70 യസുള്ള ജയവല്ലിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പുറംലോകത്തേയ്ക്ക് വന്നത് ആരെയും ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍

കോഴിക്കോട് : മുക്കത്തെ അച്ചായനും നീലഗിരിയിലെ ജോര്‍ജുകൂട്ടിയും ഒരാളാണെന്ന് മനസിലാക്കിയ പൊലീസ് 70 യസുള്ള ജയവല്ലിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പുറംലോകത്തേയ്ക്ക് വന്നത് ആരെയും ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍ . രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുക്കത്തുനിന്നും ചാലിയാറില്‍ നിന്നും കണ്ടെത്തിയ മൃദദേഹാവശിഷ്ടങ്ങള്‍ കാണാതായ ഇസ്മയിലിന്റതാണെന്ന് പൊലീസ് കണ്ടെത്തിയത് ഇങ്ങനെ.

read also :  രണ്ട് വര്‍ഷം മുമ്പ് നാട്ടുകാരേയും പൊലീസിനേയും ഞെട്ടിച്ച് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ പ്രതി പിടിയില്‍ : ചുരുളഴിഞ്ഞത് രണ്ട് കൊലകള്‍ : പ്രതിയെ പൊലീസ് പിടിച്ചപ്പോള്‍ ഞെട്ടിയത് നാട്ടുകാര്‍

മൃതദേഹഭാഗങ്ങള്‍ ഇസ്മായിലിന്റേതാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് 2019 ഡിസംബര്‍ ആദ്യവാരം. ഒരു മാസത്തിനുള്ളില്‍ കൊലപാതകിയെ കണ്ടെത്തിയ അന്വേഷകര്‍ ഇരട്ടക്കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തി. ഇസ്മായിലിന്റെ ക്രിമിനല്‍ പ്രൊഫൈല്‍ തയാറാക്കുകയാണ് പൊലീസ് ആദ്യം ചെയ്തത്. ഇയാളുടെ പേരിലുള്ള കേസുകള്‍, സുഹൃത്തുക്കള്‍, യാത്രയുടെ വിശദാംശങ്ങള്‍, ജോലി ചെയ്ത സ്ഥലങ്ങള്‍ തുടങ്ങി വിശദമായ പട്ടിക തയാറാക്കി. ഇയാള്‍ 4 വിവാഹം കഴിച്ചിട്ടുണ്ടെന്നു കണ്ടെത്തി. 4 പേരെയും ചോദ്യം ചെയ്തു. ഇസ്മായിലിനെ കാണാതായി 2 വര്‍ഷമായിട്ടും പരാതി നല്‍കാത്തത് എന്താണെന്ന ചോദ്യത്തിന് ഏതെങ്കിലും കേസില്‍ പെട്ടു ജയിലിലാണെന്നു കരുതിയെന്നായിരുന്നു ഒരു ഭാര്യയുടെ മറുപടി.

ഇതിനിടെ അസ്വാഭാവിക മരണങ്ങളുടെ പട്ടിക പരിശോധിച്ച അന്വേഷണ സംഘത്തിന്റെ കണ്ണുടക്കിയതു ബിര്‍ജുവിന്റെ അമ്മ ജയവല്ലിയുടെ പ്രായത്തിലാണ്. എഴുപതാം വയസ്സില്‍ ഒരു സ്ത്രീ എന്തിന് ആത്മഹത്യ ചെയ്‌തെന്നായി അന്വേഷണം. ജയവല്ലിയുടെ മരണത്തില്‍ സംശയമുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി. വീട്ടില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നു ഇവര്‍ അയല്‍വാസികളോടു പറഞ്ഞിരുന്നു. മകനുമായി സ്വത്തു തര്‍ക്കമുണ്ടായിരുന്നതായും വിവരം ലഭിച്ചു. എന്നാല്‍ 2 വര്‍ഷം മുന്‍പു മകന്‍ വീടും സ്ഥലവും വിറ്റു നാടു വിട്ടിരുന്നു.

ഇസ്മായില്‍ മുക്കത്തെത്തിയതു ക്വട്ടേഷന്‍ ഇടപാടില്‍ പണം നല്‍കാനുള്ള അച്ചായനെത്തേടിയാണ് എന്ന മൊഴി ക്രൈം ബ്രാഞ്ചിനെ കുഴക്കി. ബിര്‍ജുവിനെ അച്ചായന്‍ എന്നു വിളിക്കാന്‍ സാധ്യതയില്ല. എന്നാല്‍ പിന്നീടു നടത്തിയ അന്വേഷണത്തില്‍ ബിര്‍ജു വിവാഹം കഴിച്ച ക്രിസ്ത്യന്‍ യുവതി അയാളെ അച്ചായന്‍ എന്നാണു വിളിച്ചിരുന്നതെന്നും അതു കേട്ടു ചില സുഹൃത്തുക്കളും ബിര്‍ജുവിനെ ഇങ്ങനെ വിളിച്ചിരുന്നെന്നും കണ്ടെത്തി.

ഇസ്മായിലിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സമയത്താണു ബിര്‍ജു നാടുവിട്ടതെന്നതും സംശയമുളവാക്കി. ഇസ്മായിലും ബിര്‍ജുവും സുഹൃത്തുക്കളാണെന്നും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും മനസ്സിലാക്കിയതോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.

വസ്തു വില്‍പന നടത്തിയ രേഖകളില്‍ നിന്നു ലഭിച്ച ബിര്‍ജുവിന്റെ ചിത്രം ഉപയോഗിച്ചാണു പൊലീസ് അന്വേഷണം നടത്തിയത്. ബിര്‍ജു എവിടെയാണ് താമസിക്കുന്നതെന്ന് അടുത്ത ബന്ധുക്കള്‍ക്കു പോലും അറിയില്ലായിരുന്നു. മകള്‍ പത്താം ക്ലാസ് വരെ പഠിച്ച കോഴിക്കോട് നഗരത്തിലെ സ്‌കൂളിലെ രേഖകളില്‍ നിന്നു ഫോണ്‍ നമ്പര്‍ കണ്ടെത്തിയെങ്കിലും 2 വര്‍ഷമായി ആ നമ്പര്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

വയനാട്ടിലേക്കാണു പോകുന്നതെന്ന് ഒരു സുഹൃത്തിനോടും തമിഴ്‌നാട്ടിലേക്കെന്നു മറ്റൊരാളോടും ബിര്‍ജു പറഞ്ഞിരുന്നു. തുടര്‍ന്നാണു വയനാട്-തമിഴ്‌നാട് അതിര്‍ത്തിയില്‍ മലയാളികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ക്രൈം ബ്രാഞ്ചിന്റെ കൈവശമുള്ള ചിത്രവുമായി സാദൃശ്യമുള്ള ഒരാള്‍ 2 വര്‍ഷമായി നീലഗിരിയിലുണ്ടെന്നും ഇയാളുടെ പേര് ജോര്‍ജുകുട്ടി എന്നാണെന്നും പൊലീസിനു വിവരം ലഭിച്ചു. ഈ വീട്ടിലെത്തിയ അന്വേഷണസംഘം കണ്ടതു പൂട്ടിയിട്ട വീടിനു മുന്നില്‍ കേരള റജിസ്‌ട്രേഷനുള്ള ബൈക്ക്. നമ്പര്‍ കുറിച്ചെടുത്തു മടങ്ങിയ സംഘം ആര്‍സി ഉടമയെ കണ്ടെത്തി- മുക്കം മണാശ്ശേരി സ്വദേശി ബിര്‍ജു.

പിറ്റേദിവസം രാവിലെ വീടിനു സമീപം കാത്തുനിന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ണുവെട്ടിച്ചു ബിര്‍ജു രക്ഷപ്പെട്ടു. എന്നാല്‍ മടങ്ങിവരും വഴി വീടിനു സമീപത്തു വച്ചു പിടികൂടി. മുക്കത്ത് എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button