KeralaLatest News

കവളപ്പാറയില്‍ മണ്ണില്‍ പുതഞ്ഞുപോയ 22 പേരുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തണം : ബന്ധുക്കള്‍ ആശങ്കയില്‍

മലപ്പുറം: മലപ്പുറം കവളപ്പാറയില്‍ ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും
മണ്ണില്‍ പുതഞ്ഞുപോയ 22 പേരുടെ മൃതദ്ദേഹങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. ഇനി 22 പേരെയാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായി ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്.

16 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നാല് സംഘങ്ങളായി തിരിഞ്ഞാണ് സ്ഥലത്ത് തെരച്ചില്‍ പുരോഗമിക്കുന്നത്. മഴ മാറിനിന്നതിനാല്‍ ഇന്ന് പുലര്‍ച്ചെ തന്നെ തെരച്ചില്‍ തുടങ്ങി. 10.30 ഓടെയാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അരമണിക്കൂറിന് ശേഷം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പ്രദേശവാസികളുടെ സഹായത്തോടെ അപകടമുണ്ടായ പ്രദേശത്തിന്റെ മാപ്പ് എന്‍ഡിആര്‍എഫ് സംഘം തയാറാക്കിയിട്ടുണ്ട്. ഇതിന്റെ സഹായത്തോടെയാണ് തെരച്ചില്‍ നടക്കുന്നത്.
ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കാണാതായ എല്ലാവരെയും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ബന്ധുക്കള്‍ ആശങ്കയിലാണ്. അവസാന ആളെയും കണ്ടെത്തുവരെ തെരച്ചില്‍ തുടരാനാണ് രക്ഷാപ്രവര്‍ത്തകരുടെയും തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button