NattuvarthaNews

വാക്കുപാലിച്ച് ഒ.രാജഗോപാൽ എം.എൽ.എ

തിരുവനന്തപുരം•നേമം നിയോജകമണ്ഡലത്തെ സമ്പൂർണ്ണ വൈദ്യുതീകരണ മണ്ഡലമായി മാർച്ച് 16 വ്യാഴാഴ്ച്ച പ്രഖ്യാപിക്കും.വൈകിട്ട് 6 ന് പാപ്പനംകോട് ജംഗ്ഷനിൽ, ശ്രീ ഒ രാജഗോപാൽ അധ്യക്ഷനാവുന്ന ചടങ്ങിൽ സഹകരണ ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപനം നടത്തും. ഒ രാജഗോപാലിന്‍റെ എംഎൽഎ ഫണ്ടിൽ നിന്ന് 13,46,650 രൂപ പദ്ധതിക്കായി ചെലവഴിച്ചു. ആകെ 27.72 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. നാളിതുവരെയായിട്ടും വൈദ്യുതി എത്താത്ത 500 ഓളം കുടുംബങ്ങളിലാണ് ഇതോടെ വെളിച്ചമെത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ 23 വാർഡുകളിലായുള്ള 500 വീടുകൾക്കാണ് ഇതിന്‍റെ പ്രയോജനം കിട്ടുക. എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് പാലിക്കാനായത് സംതൃപ്തി നൽകുന്നതാണെന്ന് ഒ രാജഗോപാൽ എംഎൽഎ പറഞ്ഞു.

ബീഗം ആഷാ ഷെറിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button