തിരുവനന്തപുരം : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് അനുഗ്രാശംസകള്‍ നല്‍കി മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍. രാജീവ് ചന്ദ്രശേഖറുമായി നടന്ന ഫോണ്‍ സംഭാഷണത്തിലാണ് രാജഗോപാല്‍ ആശംസകൾ നൽകിയത്.
കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. വികസന സാധ്യതകള്‍ക്ക് പുറമെ എല്ലാവരേയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് പോകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഇരുവരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
Read Also : ഒളിംപിക് മെഡലുമായി തിരിച്ചെത്തിയാല്‍ വന്‍ തുക പാരിതോഷികം: പ്രഖ്യാപനവുമായി യോഗി സര്‍ക്കാര്‍
മലയാളി വ്യവസായിയും കേരള എന്‍ഡിഎ വൈസ് ചെയര്‍മാനും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ അംഗവുമായ രാജീവ് ചന്ദ്രശേഖന് രണ്ടാം മോദിസര്‍ക്കാരിന്റെ പുനസംഘടനയുടെ ഭാഗമായാണ് കേന്ദ്രമന്ത്രി സ്ഥാനത്തെയ്‌ക്കെതിയത്.
Post Your Comments