KeralaLatest NewsNews

വികസനത്തിന്റെ പേരിൽ ജനങ്ങളെ വിഷമിപ്പിക്കരുത്: കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോള്‍ പിരിവിൽ കേന്ദ്രത്തോട് ഒ രാജഗോപാല്‍

ജനങ്ങള്‍ക്ക് വിഷമം ഉണ്ടാക്കാത്ത രീതിയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്നതാണ് ബിജെപിയുടെ നിലപാട്

തിരുവനന്തപുരം : കഴക്കൂട്ടം- കാരോട് ബൈപ്പാസിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ വിമർശിച്ച് മുന്‍ എംഎല്‍എ ഒ രാജഗോപാല്‍. ദേശീയ പാത വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും സമീപപ്രദേശവാസികള്‍ക്ക് സൗജന്യ യാത്രക്ക് സംവിധാനം ഒരുക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.

‘ദേശീയ പാതയുടെ വിഷയം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണ്. ജനങ്ങള്‍ക്ക് വിഷമം ഉണ്ടാക്കാത്ത രീതിയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്നതാണ് ബിജെപിയുടെ നിലപാട്. വികസനം ഉണ്ടാവണം. അതോടൊപ്പം വികസനത്തിന്റെ ഭാഗമായുണ്ടാവുന്ന വിഷമങ്ങള്‍ പരമാവധി കുറക്കണം. ടോള്‍ പിരിക്കുന്ന സാഹചര്യത്തില്‍ സമീപവാസികള്‍ക്ക് സൗജന്യമായി കടന്നുപോകാന്‍ കഴിയണം’- രാജഗോപാല്‍ പറഞ്ഞു.

Read Also  :  സര്‍ക്കാര്‍ നൽകിയ വാഹനങ്ങളും, ആയുധങ്ങളും ഒരാഴ്ചയ്‌ക്കുള്ളില്‍ തിരികെ നല്‍കണം : ഉത്തരവിട്ട് താലിബാന്‍

അതേസമയം, വിവിധ സംഘടനകളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമായതോടെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് ടോള്‍ പിരിവ് തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ടോള്‍ ഗേറ്റിന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് 285 രൂപയുടെ ഒരു മാസത്തെ പാസ് നല്‍കാം എന്നാണ് കരാര്‍ കമ്പനിയുടെ നിലപാട്.എന്നാല്‍ പ്രദേശവാസികള്‍ക്ക് യാത്ര സൗജന്യമാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button