Latest NewsKeralaNews

‘എന്റെ രാജേട്ടാ നിങ്ങളിങ്ങ് പോര്, ലാൽ സലാം സഖാവ് രാജേട്ടാ’; ഒ രാജഗോപാലിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് സഖാക്കൾ

തിരുവനന്തപുരം: നേമത്തെ മുന്‍ എംഎല്‍എ ഒ.രാജഗോപാലിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് സഖാക്കൾ. ബംഗാളിൽ തൃണമൂൽ പ്രവർത്തകർ അഴിച്ചുവിട്ട ആക്രമണത്തെ അപലപിച്ച് ‘സേവ് ബംഗാൾ’ എന്ന ഹാഷ് ടാഗോട് കൂടി രാജഗോപാൽ ദീപം തെളിയിച്ചിരുന്നു. എന്നാൽ, ഇത് കേരളത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നതിന്റെ സന്തോഷമാണെന്നായിരുന്നു സഖാക്കളുടെ വ്യാഖ്യാനം. നേമത്ത് കുമ്മനം രാജശേഖരന്റെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന വിശേഷണത്തിനു പുറമെ ഒറ്റുകാരന്‍ എന്ന് ബിജെപി അനുകൂലികളും സമൂഹമാദ്ധ്യമങ്ങളില്‍ ഒ.രാജഗോപാലിനെതിരെ രംഗത്ത് വന്നതോടെ സഖാക്കളുടെ ‘ക്ഷണ പോസ്റ്റുകളും’ പ്രത്യക്ഷപ്പെട്ടു.

‘ഈ പുള്ളിയുടെ ഇപ്പോഴത്തെ നിലപാടുകൾ കാണുമ്പോൾ Big B സിനിമയിലെ വിനായകനെ ആണ് ഓർമ വരുന്നത്… അവസാനം വരെ വില്ലന്റെ കൂടെ നിന്നിട്ടും ആട്ടും തുപ്പും മാത്രം കിട്ടി ക്ലൈമാക്സിൽ വില്ലന്റെ അണ്ണാക്കിൽ കൊടുത്ത് നായകന്റെ ഒപ്പം നിൽക്കുന്ന കഥാപാത്രം… കുറച്ചു താമസിച്ചായാലും പതിയെ നേരിന്റെ ട്രാക്കിലോട്ട് വരുന്നുണ്ട്’- എന്നൊരാൾ കമന്റ് ചെയ്തു. കമന്റുകൾ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button