അന്‍റാനാനാറീവോ; ചുഴലിക്കൊടുങ്കാറ്റാഞ്ഞടിച്ച് നിരവധിപേർ മരിച്ചു.ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറിൽ ഇനാവോ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞു വീശി അൻപതിലധികം പേരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മഡഗാസ്കറിലെ വടക്കുകിഴക്കൻ തീരത്താണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയത്.നിരവധി പേരും മണ്ണിടിഞ്ഞുവീണാണ് മരിച്ചത്. 180 പേർക്ക് ചുഴലിക്കൊടുങ്കാറ്റ് മൂലം പരിക്കു പറ്റിയിട്ടുണ്ട്. ചുഴലിക്കാറ്റിൽ റോഡു ഗതാഗതവും വാർത്തവിനിമയ മാർഗങ്ങളും തടസ്സപെട്ടു. 45-50 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയതെന്നും, വ്യാഴാഴ്ചയോടെ കാറ്റിന്‍റെ വേഗം കുറഞ്ഞതായും കാലവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
1,76,000 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപാർപ്പിച്ചു. 10,000 പേർ കൊടുങ്കാറ്റിൽ ഭവനരഹിതരായി. ഇവരെ പാർപ്പിക്കുന്നതിനായി 137 ഷെൽട്ടർ ഹോമുകൾ സർക്കാർ തുറന്നിട്ടുണ്ട്.
Post Your Comments