യു.ഡി.എഫിന് ആർ.എസ്.എസുമായി സമരസപ്പെടുന്ന നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവിനും യു.ഡി.എഫിനും ശിവസേനയെ പറ്റിയും സംഘപരിവാറിനെ പറ്റിയും പറയുമ്പോൾ ‘പ്രത്യേക മാനസികാവസ്ഥയാണുള്ളത്’. അതാണ് നിയമസഭയിൽ തുടർച്ചയായി പ്രകടമാകുന്നത്. ഇത് എന്തിനു വേണ്ടിയാണെന്ന് പിണറായി ആരായുന്നു.
ഇതെല്ലം പൊതു സമൂഹം മനസിലാക്കുന്നുണ്ട്. ആർ.എസ്.എസുമായി സമരസപ്പെട്ട് പോകുന്ന നിലപാടാണ് പ്രതിപക്ഷ നേതാവും ഒപ്പമുള്ളവരും സ്വീകരികുന്നതെന്നും ഈ നിലപാടിനെതിരെയാണ് താൻ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല താൻ കഴിഞ്ഞ ദിവസം സഭയുടെ ബല്ലിലിറങ്ങി എന്നുള്ള ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമാണെന്നും വസ്തുതാവിരുദ്ധമായ പ്രചാരണത്തിന് അതിര് വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പീക്കർ സീറ്റിലിരിക്കുമ്പോഴോ സഭാ നടപടികൾ തുടരുമ്പോഴോ മാത്രമേ ബൽ ആയി കാണാനാവു’
അല്ലാത്ത സമയത്ത് സഭാഗങ്ങളും മന്ത്രിമാരും ഇവിടെ നിന്ന് സംസാരിക്കാറുണ്ടെന്നും അതിൽ തെറ്റില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഈ സഭാ കാലയളവിലും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സഭാഗങ്ങളും മുൻകാലങ്ങളിലും ഇത്തരത്തിൽ ഇവിടെ നിന്ന് സൗഹൃദ സംഭാഷണം നടത്തിയിട്ടുണ്ടെന്നും അതിൽ ഒരു തെറ്റുമില്ലെന്നും പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോഴോ സ്പീക്കർ സീറ്റിലുള്ളപ്പോഴോ താൻ സീറ്റ് വിട്ടു പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments