കൊച്ചിയില്‍ ഇന്നലെ ശിവസേനയുടെ നേതൃത്വത്തില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ഇന്ന് ഒരിക്കല്‍ക്കൂടി മറൈന്‍ ഡ്രൈവില്‍ ഒന്നിക്കുന്നു. വൈകിട്ട് നാലു മണിക്കാണ് കിസ് ഔഫ് ലൗ ചുംബന സമരം സംഘടിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ കിസ് ഓഫ് ലൗവിന്റെ ആദ്യകാല സംഘാടകരായ രാഹുല്‍ പശുപാലനും രശ്മി നായരും പങ്കെടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇന്നത്തെ പ്രതിഷേധ പരിപാടിയില്‍ നേരിട്ടു പങ്കെടുക്കില്ലെന്നു രാഹുല്‍ പശുപാലന്‍ പ്രതികരിച്ചു. പരിപാടിയില്‍ പ്രത്യക്ഷത്തില്‍ പങ്കെടുക്കുന്നില്ലെന്നു മാത്രം. ധാര്‍മികതയുടെ പേരിലാണ് വിട്ടുനില്‍ക്കുന്നത്. മറ്റെല്ലാവിധ പിന്തുണയും സഹായങ്ങളും നല്‍കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. കാലഘട്ടം ആവശ്യപ്പെടുന്ന പ്രതിഷേധമാണിത്. കിസ് ഓഫ് ലൗ ആയിരുന്നു ശരി എന്ന് വിമര്‍ശിക്കുന്നവര്‍ക്കുപോലും മാറ്റി പറയേണ്ടി വന്ന സാഹചര്യത്തില്‍ ഇപ്പോള്‍ സമരം കൂടുതല്‍ പ്രസക്തമാണെന്നും രാഹുലും ഭാര്യ രശ്മി ആര്‍.നായരും കൂട്ടിച്ചേര്‍ത്തു.
Post Your Comments