KeralaLatest NewsNews

ഫെയ്സ്ബുക് പേജിലൂടെ പെണ്‍വാണിഭ മാഫിയ വലയിലാക്കിയതു നൂറിലേറെ ബാലികമാരെ: ‘ഓപ്പറേഷന്‍ ബിഗ് ഡാഡി’ യുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്

തിരുവനന്തപുരം: ഒരു ഫേസ് ബുക്ക് പേജിലൂടെ  പെണ്‍വാണിഭ മാഫിയ വലയിലാക്കിയത് നൂറിലേറെ ബാലികമാരെ. ‘കൊച്ചുസുന്ദരികള്‍’ എന്ന ഫെയ്സ്ബുക് പേജിലൂടെ ബാലികമാരുടെ അര്‍ധനഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതു ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്നയാളാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വദേശികളും വിദേശികളുമായ നൂറിലധികം ബാലികമാരുടെ അര്‍ധനഗ്നചിത്രങ്ങള്‍ ഉള്‍പ്പെടുത്തി, കൊച്ചുസുന്ദരികള്‍ എന്ന ഫെയ്സ്ബുക് അക്കൗണ്ട് സൃഷ്ടിച്ചതാരാണെന്നും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു.

കേരളാ പോലീസിന്റെ ‘ഓപ്പറേഷന്‍ ബിഗ് ഡാഡി’ അന്വേഷണസംഘം തയാറാക്കിയ രഹസ്യ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം. തട്ടിക്കൊണ്ടുവരുന്ന ബാലികമാര്‍ക്ക് ഒരുലക്ഷം രൂപയാണു സംഘം നിരക്കു നിശ്ചയിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉമര്‍, ലിജേഷ്, സുജിത്,സോണി കുര്യന്‍, വി.വി. ചന്ദ്രകുമാര്‍, വി.പി. പ്രദീപ് എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ബാലാവകാശ കമ്മിഷന്‍ മുന്‍ അംഗം ജെ. സന്ധ്യയുടെ പരാതിയിലാണു ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചത്.

തുടര്‍ന്ന്, പെണ്‍വാണിഭത്തിനായുള്ള മനുഷ്യക്കടത്ത് തടയാന്‍ ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ പ്രത്യേകസംഘം രൂപീകരിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. ചുംബനസമരസംഘാടകരായ രാഹുല്‍ പശുപാലന്‍, രശ്മിനായര്‍ എന്നിവരിലേക്കും അന്വേഷണമെത്തി. ഫെയ്സ്ബുക് അക്കൗണ്ടിനായി ഉപയോഗിച്ച ഇന്റര്‍നെറ്റ് കണക്ഷനും മൊബൈല്‍ സിം കാര്‍ഡുകളും പ്രതികള്‍ സ്വന്തം പേരില്‍ എടുത്തതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും അവരെ വശീകരിച്ച്‌ ലൈംഗികമായി ചൂഷണം ചെയ്തശേഷം ബ്ലാക്ക്മെയിലിങ്ങിന് ഉപയോഗിക്കുകയും ചെയ്തിരുന്നു.

പ്രമുഖരും പണക്കാരുമായ പലരും ലൈംഗികചൂഷണത്തിനു കൂട്ടുനിന്നതായും കണ്ടെത്തി. www.locanto.in എന്ന വെബ്സൈറ്റ് മുഖേനയാണു വിദേശത്തേക്കു മനുഷ്യക്കടത്ത് നടത്തിയിരുന്നത്. റിപ്പോർട്ട് ചെയ്തിരിക്കുന്നത് മംഗളം ആണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button