കൊച്ചി: സ്ത്രീകള്‍ ശബരിമലയിലേയ്ക്ക് പോകുന്നത് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് ആടാനും പാടാമുമല്ലെന്ന് ചുംബനസമര വിവാദ നായിക രശ്മി നായര്‍.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരിച്ച് രശ്മി നായര്‍. ഒരു വിവേചനം എന്ന രീതിയില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതിനെതിരെയായിരുന്നു സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം. അല്ലാതെ ചിലര്‍ കരതുന്നതുപോലെ അവിടെ ഡിജെ പാര്‍ട്ടിയും തലയില്‍ റിബണ്‍ കെട്ടി പാട്ട് പാടനുമല്ല പോകുന്നതെന്നും രശ്മി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശബരിമല വിശ്വാസികളായ ഒരുപാട് മനുഷ്യര്‍ വളരെ പരിശുദ്ധമായി കാണുന്ന സ്ഥലമാണ് . അതില്‍ നല്ലൊരു ശതമാനവും സ്ത്രീകള്‍ ആണ്. ഒരു വിവേചനം എന്ന രീതിയില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതിനെതിരെ ആയിരുന്നു സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടം . അല്ലാതെ ചിലര്‍ കരുതുന്നത് പോലെ അവിടെ DJപാര്‍ട്ടിയും തലയില്‍ റിബണ്‍ കെട്ടി പാട്ട് പാടാനും അല്ല. ലക്ഷക്കണക്കിന് അന്യമത വിശ്വാസികളുടെ വിശ്വാസത്തിനു മുകളില്‍ കയറി അത്തരം കോപ്രായം കാണിക്കണം എന്ന് ആഗ്രഹിക്കുന്നത് ഒന്നുകില്‍ സമൂഹത്തില്‍ സ്പര്‍ദ്ദ വളര്‍ത്തണം കൃത്യമായ ഗൂഡ ഉദ്ദേശം അല്ലെങ്കില്‍ അതിന്റെ പേരില്‍ ആരെങ്കിലും നാല് തല്ലു തന്നാല്‍ ആ വഴി കിട്ടുന്ന പ്രശസ്തി.
യുക്തിവാദികള്‍ക്ക് മതത്തെ വിമര്‍ശിക്കാനും പരിഹസിക്കാനും ഒക്കെ സ്വാതന്ത്ര്യം ഉണ്ട് ആ സ്വാതന്ത്ര്യം പക്ഷേ ആരാധാനാലയത്തിനുള്ളില്‍ DJപാര്‍ട്ടി നടത്താനുള്ള സ്വാതന്ത്ര്യം അല്ല . ഞാന്‍ രണ്ടു തവണ ശബരിമലയില്‍ പോയിട്ടുണ്ട് ഓര്‍മ്മ വച്ച നാള്‍ മുതല്‍ വീട്ടില്‍ നിന്നും എല്ലാ വര്‍ഷവും അച്ഛനും മാമനും പിന്നെ രാഹുലും അമ്മയും ഒക്കെ ശബരിമലയില്‍ പോകുന്നുണ്ട്. ഈശ്വരവിശ്വാസം എന്നത് ഒരു മിത്തായി മാത്രം കാണുമ്പോളും ആ വിശ്വാസത്തെ ബഹുമാനിക്കാനും വിശ്വാസിയുടെ പ്രാര്‍ഥനയെ ബഹുമാനത്തോടെ നോക്കികാണാനും കഴിയുന്നുണ്ട് . ഞങ്ങള്‍ കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലക്കാര്‍ക്ക് മണ്ഡലകാലം എന്നത് ഓണം വിഷു പോലെ ഒരു സംസ്‌കാരത്തിന്റെ ഭാഗമായ ഒന്നാണ്. സ്വാമി കഞ്ഞിയും അയ്യപ്പന്‍ പാട്ടും ഒക്കെ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. അതൊന്നും ഇന്നും സംഘപരിവാറിനു ഹൈജാക്ക് ചെയ്യാന്‍ കഴിയാത്ത ചില മൂല്യങ്ങള്‍ ആണ്. ഈശ്വരവിശ്വാസികള്‍ അല്ലാത്ത ഭൌതീക വാദികള്‍ ആയ ആയിക്കണക്കിനു മനുഷ്യര്‍ ഇതിന്റെയൊക്കെ ഭാഗമാകുന്നുണ്ട് .
സുപ്രീംകോടതി വിധി ഈ രാജ്യത്തെ അന്തിമ തീര്‍പ്പായി ഇരിക്കുന്നിടത്തോളം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിച്ചു കിട്ടിയവ ഒന്നും റദ്ദായിപോകാനും പോകുന്നില്ല .അതുകൊണ്ട് എന്തെങ്കിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു പ്രശ്‌നങ്ങള്‍ ഉണ്ടാക്കണം എന്നത് ഞങ്ങളുടെ ആഗ്രഹങ്ങളില്‍ പെടുന്ന വിഷയം അല്ല രാഹുല്‍ ഈശ്വരും നാലും മൂന്നും ഏഴു ഹിന്ദു തീവ്രവാദികളും കുരച്ചാല്‍ തിരിഞ്ഞു നടക്കുന്ന ഒന്നല്ല ഇന്ത്യന്‍ ഭരണഘടന എന്ന ബോധ്യം നല്ലപോലെ ഉണ്ട് . വളരെ ആഗ്രഹത്തോടെ കാത്തിരുന്നു ലഭിച്ച ഈ വിധി ചില സ്ഥാപിത താല്‍പര്യക്കാരുടെ കോപ്രായങ്ങള്‍ക്ക് ഹേതുവാകുന്നത് അങ്ങേയറ്റം ദുഖകരമായ വസ്തുതയാണ് . ഇത്തരം കോപ്രായങ്ങള്‍ക്ക് മുന്നില്‍ നിന്ന് കൊടുക്കാന്‍ വിശ്വാസത്തിന്റെയും സംസ്‌കൃതിയുടെയും ഭാഗമായി ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ തയ്യാറാവും എന്ന് ഞാന്‍ കരുതുന്നില്ല.
Post Your Comments