തിരുവനന്തപുരം : തൊഴില്‍ തട്ടിപ്പിനിരകളായി വിദേശത്ത് പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഷാർജയിൽ കുടുങ്ങിയ രണ്ട് മലയാളി യുവതികളെ രക്ഷപെടുത്തിയത് സുഷമ സ്വരാജിന്റെ ഇടപെടൽ. ഷാര്‍ജ്ജയില്‍ കുടുങ്ങിപ്പോയ സിന്ധു , അശ്വതി എന്നിവരാണ് സുഷമയുടെ ഇടപെടൽ മൂലം നാട്ടിൽ എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സുഷമയുടെ ശ്രദ്ധയിൽ പെടുത്തിയത്.ഏഴ് മാസത്തോളമായി ശമ്പളവും, മതിയായ ഭക്ഷണവുമില്ലാതെ തടവിലാക്കപ്പെട്ടതായിരുന്നു ഇവര്‍.
മലയാളികളായ തൊഴിലുടമകൾ ഉൾപ്പെട്ട ഷാര്‍ജ്ജ റോളാ സ്‌ക്വയറിലെ അസ്‌മക് അല്‍ ജസീറ ചെമ്മീന്‍ എന്ന സ്ഥാപനത്തിലായിരുന്നു ഇവർ തൊഴിൽ ചൂഷണം നേരിടേണ്ടി വന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ വിവരം പുറം ലോകത്തെത്തിച്ചത്. ഇവരുടെ എ ടി എം കാർഡ് വരെ ഉടമകൾ പിടിച്ചു വെച്ചിരിക്കുകയായിരുന്നു.വിദേശകാര്യവകുപ്പിന്റെ സജീവമായ ഇടപെടലിനൊപ്പം ഷാര്‍ജ്ജയിലെ വിവിധ മലയാളി സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ബാലുശ്ശേരിയിലെ അശ്വതിയും, നെയ്യാറ്റിന്‍കര സ്വദേശിനി സിന്ധുവും ദുരിതങ്ങളിൽ നിന്ന് തങ്ങൾക്ക് മോചനം ലഭിച്ചതിൽ വളരെയേറെ സന്തോഷവതികളാണ്.
Post Your Comments