കൊച്ചി: ലോ അക്കാഡമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച സംഭവത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി തനിക്കെതിരെ കെട്ടിച്ചമച്ച പരാതിയാണിതെന്ന് ലക്ഷ്മി നായര്‍ പറഞ്ഞിരുന്നു.
പരാതിയുമായി ലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തെളിവുണ്ടെന്ന് വ്യക്തമാക്കുന്നത്. ഹര്‍ജിക്കാരി കോളേജില്‍ തന്നെയുള്ള വസതിയിലാണ് താമസമെന്നതിനാല്‍ അവധി ദിവസവും കോളേജിലെത്താന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പോലീസ് പറയുന്നു.
Post Your Comments