NewsSports

ക്രിക്കറ്റ് ലോകത്ത് ഏറെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴി വെച്ച വിരാടിന്റെ വിരമിക്കല്‍ വാര്‍ത്ത ട്വീറ്റ് ചെയ്ത്് സെവാഗ് : ആരാധകര്‍ ഞെട്ടലില്‍

ബംഗളൂരു: ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തും സമൂഹമാധ്യമങ്ങളിലുമുള്ള ഒരേ ഒരു ചര്‍ച്ചാവിഷയം ഇതായിരുന്നു. ബംഗളൂരില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ചൂട്പിടിക്കുന്നതിനിടെയാണ് പുതിയൊരു ഞെട്ടിപ്പിക്കുന്ന ട്വീറ്റുമായി സെവാഗ് എത്തുന്നത്.

വിരാട് നാളെ വിരമിക്കുന്നുവെന്ന് തുടങ്ങുന്ന സെവാഗിന്റെ ട്വീറ്റ് കണ്ട് ആരാധകര്‍ ആശങ്കയിലായി. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് വിരാടിന്റെ വിരമിക്കല്‍ തീരുമാനത്തിന് കാരണമെന്ന് വരെ അഭിപ്രായമുണ്ടായി.

എന്നാല്‍ സെവാഗിന്റെ ട്വീറ്റ് മുഴുവന്‍ വായിച്ചപ്പോള്‍ ആരാധകരുടെ ആശങ്ക ചിരിക്ക് വഴിമാറി. ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് ഡീക്കമ്മീഷന്‍ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു യഥാര്‍ഥത്തില്‍ സെവാഗിന്റെ ട്വീറ്റ് പോസ്റ്റ്  ചെയ്തത്

ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി 30 വര്‍ഷം നീണ്ടുനിന്ന വിരാടിന്റെ സേവനത്തെ സെവാഗ് അഭിനന്ദിക്കുകയും ചെയ്തു. ലോകത്തിലെ പ്രവര്‍ത്തനക്ഷമമായ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പല്‍ എന്ന ഗിന്നസ് റെക്കോഡുമായാണ് വിരാട് സേനയില്‍ നിന്ന് വിരമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button