India

മാവോയിസ്റ്റുകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു: ആറ് പേര്‍ക്ക് ജീവപര്യന്തം തടവ്

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ആറ് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി എന്‍ സായിബാബ ഉള്‍പ്പെട്ട കേസിലാണ് കോടതി വിധി പറഞ്ഞത്.

ജെഎന്‍യു വിദ്യാര്‍ത്ഥി ഹേം മിശ്ര, മുന്‍ ജേണലിസ്റ്റ് പ്രശാന്ത് റാഹി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് ഗഡ്ചിറോളി കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാണ് നടപടി. ഇന്ത്യന്‍ ശിക്ഷാനിയമം 120 ആം വകുപ്പ് അനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സായിബാബയുടെ പക്കല്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു.

സായിബാബ മാവോയിസ്റ്റുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, പ്രകാശ് എന്ന പേരില്‍ സിപിഐ യുടെ റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറിയാണെന്നും സ്പെഷ്യല്‍ പബ്ളിക് പ്രൊസിക്യൂട്ടര്‍ നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button