മൊസൂള്‍: ഐ.എസ് ചാവേര്‍ കുടുംബത്തിനച്ച കത്ത് ശ്രദ്ധേയമാകുന്നു. പതിനഞ്ചുകാരനായ അല അബ്ദ് അല്‍ അക്കീദിന്റെ കത്താണ് പുറത്തു വന്നത്. തന്നെ വിവാഹം കഴിച്ചയക്കണമെന്ന് നിങ്ങളോടാവശ്യപ്പെട്ടെങ്കിലും നിങ്ങളത് കേട്ടില്ല. കാരുണ്യവാനായ അല്ലാഹുവിന്റെ കൃപയാല്‍ സ്വര്‍ഗത്തിലെത്തുന്ന താന്‍ 72 കന്യകമാരെ വിവാഹം കഴിക്കുമെന്നാണ് കത്തില്‍ പറയുന്നത്. ഇത് ഇറാഖ് സൈന്യത്തെ ലക്ഷ്യമിട്ട് ചാവേറായി പോകുന്നതിന് തൊട്ടുമുന്‍പ് അക്കീദ് എഴുതിയ കത്താണെന്ന് കരുതപ്പെടുന്നു. കത്ത് പുറത്തുവിട്ടിരിക്കുന്നത് അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്സാണ്.
മൊസൂളിലെ ഐ.എസ് പരിശീലന ക്യാമ്പില്‍ ഇറാഖ് സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കത്ത് കണ്ടെത്തിയത്. അക്കീദിന്റെ മാതാപിതാക്കള്‍ പടിഞ്ഞാറന്‍ മൊസൂളിലുള്ളവരാണ്. കത്തിലെ മേല്‍വിലാസത്തില്‍ നിന്നുമാണ് സൈന്യത്തിന് ഇക്കാര്യം വ്യക്തമായത്. അക്കീദിന്റെ കൂടാതെ മറ്റ് ഐ.എസ് ചാവേറുകളുടേയും കത്ത് സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും ലഭിച്ച മറ്റൊരു രേഖയില്‍ പറയുന്നത് ഐ.എസ് സംഘടനയില്‍ പുതിയതായി 50 ഓളം പേർ ചേർന്നുവെന്നും അതിൽ അധികവും കുട്ടികളാണ് എന്നുമാണ്.
Post Your Comments