International

കിം ജോങ് നാമിനെ കൊലപ്പെടുത്തിയത് തമാശയ്ക്കെന്നു യുവതി ; പ്രതിഫലം 90 ഡോളര്‍

ക്വാലാലംപൂര്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിംഗ് ജോങ് നാമിനെ കൊലപ്പെടുത്തിയത് മനപൂര്‍വമായിരുന്നില്ലെന്ന് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മലേഷ്യന്‍ യുവതി. കൊറിയക്കാരായ ചിലര്‍ തന്നോട് പറഞ്ഞത് നാമിന്റെ മുഖത്ത് തമാശയ്ക്ക് ബേബി ഓയില്‍ ഒഴിക്കണമെന്നാണ്. 400 മലേഷ്യന്‍ റിംഗിറ്റസ് (90 ഡോളര്‍) ഇതിന് പ്രതിഫലവും തന്നു. ഒരു തമാശ ചെയ്താല്‍ 90 ഡോളര്‍ കിട്ടുമെന്നതിനാലാണ് താന്‍ മുഖത്ത് ദ്രാവകം സ്പ്രേ ചെയ്തതെന്നാണ് പിടിയിലായ സിതി എയിഷ പറഞ്ഞത്. തമാശയ്ക്ക് ചെയ്തത് വിഷദ്രാവകമായിരുന്നുവെന്ന് അറിയില്ലെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

കിംഗ് ജോംഗ് നാമിനെ വധിക്കാന്‍ ഉപയോഗിച്ചത് വിഎക്സ് എന്ന വിഷവാതകമാണെന്നു കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. കൂട്ടക്കൊലയ്ക്ക് ഉപയോഗിക്കുന്ന രാസായുധങ്ങളുടെ പട്ടികയിലാണ് അത്യന്തം മാരകമായ വിഎക്സിനെ യുഎന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ച് പത്തുദിവസം മുന്‍പാണ് രണ്ടു ചാരവനിതകള്‍ ജോംഗ് നാമിനെ വകവരുത്തിയത്. ഉത്തരകൊറിയന്‍ ഭരണകൂടമാണ് ഇവരെ അയച്ചതെന്നു കരുതപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button