വാഷിങ്ടണ്‍: ഭിന്നലിംഗക്കാരായ വിദ്യാര്‍ഥികളുടെ അവകാശസംരക്ഷണം ലക്ഷ്യമിട്ട് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നിര്‍ദേശങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്. ഭിന്നലിംഗക്കാരായ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ വൈറ്റ് ഹൗസ് റദ്ദാക്കി. ഭിന്നലിംഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ അവരവര്‍ക്ക് അനുയോജ്യമായ ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ഒബാമയുടെ നിര്‍ദേശമാണ് ബുധനാഴ്ച്ച പിൻവലിച്ചത്. വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും വിട്ടുകൊടുക്കണമെന്നാണ് വൈറ്റ് ഹൗസിന്റെ വാദം.
ഒബാമ കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു ഭിന്നലിംഗക്കാര്‍ക്കുവേണ്ടിയുള്ള സുപ്രധാന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുയോജ്യമായ ശൗചാലയങ്ങള്‍ ഉപോഗിക്കാന്‍ അനുവദിക്കണമെന്ന് ഒബാമ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവയൊന്നും അംഗീകരിക്കാത്ത സ്‌കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കില്ലെന്നും ഒബാമ പറഞ്ഞിരുന്നു. വൈറ്റ് ഹൗസിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഭിന്നലിംഗസംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ വൈറ്റ് ഹൗസിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി എത്തി. ഇരുന്നൂറോളം പേരാണ് ഇവിടെ പ്രതിഷേധിച്ചത്. അധികാരത്തിലേറിയതിന് പിന്നാലെ ഒബാമ സര്‍ക്കാരിന്റെ പല ജനകീയ പദ്ധതികളിലും ട്രംപ് പിന്‍വലിച്ചിരുന്നു.
Post Your Comments