
ലക്‌നൗ : ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയുടെ മകന് അജ്ഞാതരുടെ വെടിയേറ്റു. എസ്പി സ്ഥാനാർഥി സിദ്ധ ഗോപാൽ സഹുവിന്‍റെ മകനാണ് വെടിയേറ്റ് ഗുരുതര പരിക്ക് പറ്റി കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മഹോഡ ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സംഭവത്തിനു പിന്നിൽ ബി എസ് പി സ്ഥാനാർഥി അരിദർമൻ സിംഗിന്‍റെ മകൻ ആണെന്നാണ് സമാജ് വാദി പാർട്ടിയുടെ ആരോപണം.
Post Your Comments