News

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള കേസില്‍ തീരുമാനം

ദില്ലി: . എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ മാറ്റിവെച്ചു. അതോടെ കേസില്‍ തീരുമാനം ഉടനെയുണ്ടാകില്ല എന്ന കാര്യത്തിൽ തീരുമാനമായി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേര്‍ക്കാനായി സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഹര്‍ജികളും സുപ്രീംകോടതി പരിഗണിച്ചിരുന്നു. കേസില്‍ കക്ഷികളുടെ നിലപാട് അനുസരിച്ചാവും വിധി പ്രഖ്യാപിക്കുകയെന്നും ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു.കേസിലെ കക്ഷികളോടും അമികസ് ക്യൂറിയോടും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button