KeralaIndiaNews

അച്ഛനും അമ്മയും കൊല്ലപ്പെട്ട ആര്യനും അമൃതയ്ക്കും എന്ത് സംഭവിച്ചു? കുട്ടികളെ കണ്ടെത്താൻ കഴിയാതെ പോലീസ്

 

കാസര്‍കോട്: ആദ്യം പിതാവും പിന്നീട് മാതാവും കൊലചെയ്യപ്പെടുകയും വളർത്തച്ഛൻ ജയിലിലാകുകയും ചെയ്തതോടെ കാണാതായ കുട്ടികളെ കണ്ടെത്താനാവാതെ പോലീസ്.കണ്ണൂര്‍ ഇരിട്ടിയില്‍ കൊലചെയ്യപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളായ ആറുവയസുള്ള ആര്യനെയും നാലുവയസുള്ള അമൃതയെയും ആണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ജനുവരി 21 ന് ഇരിട്ടി നഗരത്തില്‍ പഴയപാലം റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ ഉപയോഗിക്കാത്ത കിണറില്‍ നിന്ന് അഴുകിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ശോഭയുടേതാണെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു

തുടർന്നുള്ള അന്വേഷണത്തിൽ പല ഞെട്ടിക്കുന്ന വിവരങ്ങളും പൊലീസിന് ലഭിച്ചു. കാമുകൻ മഞ്ജു നാഥും ശോഭയും ചേർന്ന് ശോഭയുടെ ഭർത്താവ് രാജുവിനെ കൊലചെയ്യുകയും ഇരുവരുമൊന്നിച്ചു കുട്ടികളുമായി താമസിച്ചു വരികയുമായിരുന്നു. എന്നാൽ ശോഭയുടെ വഴക്കിട്ട മഞ്ജു നാഥ്‌ ശോഭയെ കൊലപ്പെടുത്തി.പോലീസ് പിടിയിലായ മഞ്ജു നാഥ്‌ പറയുന്നത് ആര് വയസ്സുകാരൻ ആര്യനെയും നാലുവയസ്സുകാരി അമൃതയെയും ബാംഗ്ലൂരിൽ നിന്നും മുംബൈ ട്രെയിനിൽ കയറ്റി വിട്ടുവെന്നാണ്.

എന്നാൽ പോലീസ് ഇയാളുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിന് ശേഷം ഇയാൾ കുട്ടികളുമായി കടന്നു കളയുകയായിരുന്നു.കേരള, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലായാണ് പോലീസ് അന്വേഷണം നടക്കുന്നത്. ആര്യനെയും അമൃതയെയും കാണാതായ വിവരം സംബന്ധിച്ച നോട്ടീസ് എല്ലാ സ്റ്റേഷനുകളിലും പോലീസ് ഒട്ടിച്ചിട്ടുണ്ട്.കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button