കൊച്ചി: നടി ഭാവനയ്ക്കെതിരെയുണ്ടായ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികള്‍ക്ക് ഇനി രാജ്യം വിട്ട് പോകാന്‍ പറ്റില്ല. നടപടി ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരെ കോയമ്പത്തൂരില്‍ നിന്നും ആലുവ റൂറല്‍ എസ്പിയുടെ സ്ക്വാഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനില്‍, വിജീഷ് മണികണ്ഠന് എന്നിരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
Post Your Comments