കൊല്ലം: അഴീക്കലില്‍ യുവതി, യുവാക്കളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഈ സംഭവത്തിൽ രണ്ട് പേര് പോലീസ് പിടിയിലാണ്. മൂന്ന് പേര്‍ക്ക് വേണ്ടയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അഴീക്കലിലെത്തിയ യുവതിയേയും യുവാവിനേയും അഞ്ചംഗ സംഘം പ്രണയദിനത്തിലായിരുന്നു ആക്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് സദാചാര ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് സദാചാര ഗുണ്ടായിസത്തിനിരയായവര് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. അഞ്ചംഗ സംഘം ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും ദേഹോപദ്രവം ചെയ്തെന്നുമാണ് പരാതിയില്‍ വ്യക്തമാക്കിയത്. പ്രാഥമിക കൃത്യത്തിന് പോയപ്പോള്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായ യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മാനഹാനി മൂലം ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
Post Your Comments