NewsIndia

എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചു; ശശികലയ്ക്ക് എതിരെ കേസ്

ചെന്നൈ: ശശികലയ്ക്ക് തിരിച്ചടിയായി എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച്‌ മധുര സൗത്ത് എംഎല്‍എ എസ്. ശരവണന്‍ കൂവത്തൂര്‍ പോലീസിൽ പരാതി നൽകി.ശശികല, എഐഎഡിഎംകെയുടെ പുതിയ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളസാമിക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി വൈകി പനീര്‍ശെല്‍വം ക്യാംപിലെത്തിയ ശരവണന്‍, കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച്‌ രാത്രി വേഷം മാറി മതില്‍ ചാടിയാണ് താന്‍ രക്ഷപ്പെട്ടതെന്ന് അവകാശപ്പെട്ടിരുന്നു.തുടർന്ന് കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍നിന്നും വൈകിട്ട് നാലു മണിക്കു മുന്‍പ് ഒഴിഞ്ഞുപോകാന്‍ അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ക്ക് പൊലീസ് അന്ത്യശാസനം നല്‍കി. എംഎല്‍എമാര്‍ കഴിയുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍നിന്ന് നാല്‍പ്പതിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button