തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ ജിജേഷിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തു.തൃശൂര്‍ സ്വദേശിയായ ചലച്ചിത്ര സംവിധാന സഹായിയാണ് ജിജേഷ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നുള്ള മൂന്നാം വർഷ വിദ്യാർത്ഥിനി ഷബാനയുടെ പരാതിയിലാണ് കേസ്.ജിജേഷ് തന്നെ കൈയേറ്റം ചെയ്യുകയും അസഭ്യം വിളിച്ചു അപമാനിക്കുകയും ചെയ്തതായി ഷബാന മൊഴി നല്‍കി സംഭവത്തിനു ദൃക്‌സാക്ഷിയായി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി സൗമ്യയും ജിജേഷിനെതിരെ മൊഴി നല്‍കി.
ജിജേഷിനെതിരെ പൊലീസ് കേസെടുത്തതിനു പിന്നില്‍ എസ്‌എഫ്‌ഐ നേതൃത്വത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്നാണു സൂചന. .ജിജേഷിന്റെ സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ എസ്‌എഫ്‌ഐക്കാര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിനു പിന്നാലെയാണ് മൂന്നു ദിവസം കഴിഞ്ഞു വാദിക്കെതിരെ കൗണ്ടര്‍ കേസെടുപ്പിച്ചതെന്നാണ് ആരോപണം. ഇതോടെ കേസ് ഒത്തു തീർക്കാനാണ് ഇത്തരം ഒരു സമ്മർദ്ദം എന്നും ആരോപണമുണ്ട്. ജിജേഷിന്റെയും കൂട്ടുകാരികളായ രണ്ടു പെൺകുട്ടികളുടെയും പരാതിയിന്മേൽ എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തിരുന്നു
Post Your Comments