ന്യൂദല്‍ഹി: ശശികലയ്ക്കെതിരെ ഉണ്ടായ സുപ്രീംകോടതി വിധി മഹത്തരമെന്ന് ബിജെപി. സുസ്ഥിരമായ സര്‍ക്കാരിനായിരിക്കും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ശ്രമിക്കുകയെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ട്വിറ്ററില്‍ പറഞ്ഞു.തമിഴ്ജനത ആഗ്രഹിക്കുന്ന രീതിയില്‍ പ്രാപ്തിയും സ്ഥിരതയുമുള്ള സര്‍ക്കാര്‍ തമിഴ്നാട്ടില്‍ വരണമെന്നും വെങ്കയ്യ നായിഡു അറിയിച്ചു.
സുപ്രീംകോടതി വിധി മഹത്തരമാണെന്ന് ബിജെപി നേതാവ് രാം മാധവും അറിയിച്ചു. രാഷ്ട്രിയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ എഐഎഡിഎംകെ രണ്ടു വിഭാഗവും മുന്നോട്ടുള്ള കാര്യങ്ങള്‍ ചിന്തിക്കണമെന്നും ഗവര്‍ണര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
വിധി പ്രതീക്ഷിച്ചിരുന്നതാണെന്നും എഐഎഡിഎംകെയില്‍ ശശികല വിഭാഗത്തിന് തന്നെയാണ് മുന്‍തൂക്കമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു. ശിക്ഷാകാലാവധിക്ക് ശേഷം ശശികലയ്ക്ക് മുഖ്യമന്ത്രി ആകാവുന്നതേയുള്ളൂവെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.
Post Your Comments